കക്കട്ടിൽ: ( kuttiadi.truevisionnews.com) വർഷത്തിലധികമായി കുന്നുമ്മൽ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിക്ക് അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞില്ലന്ന് യുഡിഎഫ് പഞ്ചായത്ത് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രപ്രകാശനം ഓക്ടോബർ 31 ന് മൊകേരിയിലും വിചാരണ യാത്ര നവംബർ ഒന്നിന് പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വൈകിട്ട് കക്കട്ട് ടൗണിൽ സമാപിക്കും.
സി.കെ.അബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, വി.പി.മൂസ, വി.എം.കുഞ്ഞികണ്ണൻ, പി.പി.അശോകൻ, ജമാൽ മൊകേരി, പി.കെ മജീദ്, വനജ.ഒ, വി.വി.വിനോദൻ, കെ.പി. ബാബു, നസീറ ബഷീർ, എ. ഗോപിദാസ്, എൻ.കെ.ബഷീർ, ബീന കുളങ്ങരത്ത് എന്നിവർ പ്രസംഗിച്ചു.
UDF's indictment and trial journey in Kunnummal








































