വേളം: (kuttiadi.truevisionnews.com) സാധാരണ ജനങ്ങൾക്ക് സഹായകമായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് സാമൂഹ്യക്ഷേമ മേഖലയിൽ നിന്ന് പിൻമാറുന്ന ഘട്ടത്തിലാണ് സംസ്ഥാനത്ത് ഈ മേഖല ശക്തിപ്പെടുത്തി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അവർ പറഞ്ഞു.
സിപിഐ മുൻ കുറ്റ്യാടി മണ്ഡലം സെക്രട്ടറിയും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ.കെ.ശശീന്ദ്രന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോക്കൽ സെക്രട്ടറി സി.രാജീവൻ അധ്യക്ഷത വഹിച്ചു. ആർ.ശശി അനുസ്മരണ പ്രഭാഷണം നടത്തി. അജയ് ആവള, കെ.പി.പവിത്രൻ, അഡ്വ. കെ.പി.ബിനൂപ്, അഭിജിത്ത് കോറോത്ത്, ടി.സുരേഷ്, സി.കെ.ബാബു, കെ. സത്യൻ, ഷിബുരാജ് വാച്ചാക്കൽ എന്നിവർ സംസാരിച്ചു.
LDF government is a model for India in social welfare activities - Minister J. Chinjurani







































_(17).jpeg)







