കക്കട്ടിൽ: ( kuttiadi.truevisionnews.com) കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുന്നുമ്മൽ കൂടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകത്തിൽ നിന്ന് വാർഡ് മെമ്പറുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധം.
ഇതിന് മുമ്പും ഇത്തരത്തിൽ ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് മനഃപൂർവമാണെന്നും വാർഡിന് പുറത്തുള്ള ആൾ അമിതാധികാരം ഉപയോഗിക്കുകയാണെന്നും വാർഡ് അംഗം മുരളി കുളങ്ങരത്ത് കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർഡുകളിൽ നടക്കുന്ന സർക്കാർ, ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പരിപാടികളിൽ വാർഡ് മെമ്പർക്ക് അർഹമായ പ്രാതിനിധ്യം ആരുടെയും ഔദാര്യമല്ലെന്നു കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി ഓർമിപ്പിച്ചു. തുടർച്ചയായി വാർഡ് അംഗത്തെ അവഗണിച്ച നടപടിയിൽ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.
Protest over removal of ward member from Kunnummal Family Health Center plaque