വട്ടോളി: (kuttiadi.truevisionnews.com) അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ പുതിയ പ്രസാദം ഊട്ട് മണ്ഡപം ഒരുങ്ങുന്നു. തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, മെഡിക്കൽ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കുമാരി എസ്.ആർ. നന്ദനയെ അനുമോദിക്കുകയും ചെയ്തു.
കുനിയിൽ അനന്തൻ അധ്യക്ഷത വഹിച്ചു. മധുസുദനൻ വളയം, കെ. വാസു, എം.ടി. രവീന്ദ്രൻ , കെ.പി. വിജയൻ, വി.രാജൻ, നാണു മാക്കൂട്ടം , എം.കെ രാജൻ ,വി.പി. കണാരൻ, കെ.പി. കമല , പി.പി. പ്രഭ, ശശികല ആലോ ള്ളതിൽ വി.എം. അജിത, സി.കെ. സനീഷ് പ്രസംഗിച്ചു.
A sacred ceremony; The mandapam is being prepared at the Ambalakulangara Sree Parvati Parameshwara Temple.