കുറ്റ്യാടി: (kuttiadi.truevisionnews.com)ഗാന്ധി ദർശൻ കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. സുപ്രസാദൻ അദ്ധ്യക്ഷം വഹിച്ചു. ഗാന്ധി ദർശൻ സംസ്ഥാന സമിതിയംഗം റാഫി കായക്കൊടി ഉദ്ഘാടനം ചെയ്തു.
ഡി സി സി മെമ്പർ ടി.കെ. അശോകൻ, ഗാന്ധി ദർശൻ കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് എൻ. കെ ഗോവിന്ദൻ മാസ്റ്റർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ, മണ്ഡലം സെക്രട്ടറി ആനാണ്ടി കുഞ്ഞമ്മത്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുറിച്ചാണ്ടി, മൊട്ടമ്മൽ ഹമീദ് ഹാജി, വരിക്കോട്ട് പത്മനാഭൻ, പി ടി നാസർ എന്നിവർ പ്രസംഗിച്ചു.
Signature campaign organized in Kuttiyadi