കക്കട്ടിൽ:( kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിന്റെ 60 വർഷങ്ങൾ ആരോപിച്ച് യുഡിഎഫ് "കക്കട്ടിൽ: വികസനമുരടിപ്പിന്റെ 60 വർഷങ്ങൾ" എന്ന പേരിൽ ഒരു കുറ്റപത്രം പുറത്തിറക്കി. കെപിസിസി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ കുറ്റപത്രം പ്രകാശനം ചെയ്തു. പൊതുസമ്മേളനം ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
കുറ്റപത്ര വിചാരണയാത്രയുടെ ഫ്‌ളാഗ് ഓഫ് കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ നിർവഹിച്ചു. ജാഥാ ലീഡർമാരായ എലിയാറ ആനന്ദൻ, സി.കെ. അബു എന്നിവർ പതാകകൾ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജമാൽ മൊകേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. ജയിംസ്, പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, പി.പി. റഷീദ്, കെ.പി അബ്ദുൾമജീദ്, സി.വി. അഷറഫ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.


വിചാരണ യാത്ര ശനിയാഴ്ച വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകീട്ട് കക്കട്ടിലിൽ സമാപിക്കും. സമാപന സമ്മേളനം മുൻ സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും.
UDF's 'charge sheet trial journey' against Kunnammal begins; Vidya Balakrishnan releases it










































