മൊകേരി : (kuttiadi.truevisionnews.com) കേരളത്തെ അതി ദാരിദ്ര്യ വിമുക്തമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ മുറുവശ്ശേരിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമകരമായ പദ്ധതികളാണ് ഈ ചരിത്രപരമായ നേട്ടത്തിന് പിന്നിലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളിലൂടെയും സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെയും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു.


മുറുവശ്ശേരിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ എം.പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. കെ. ഗനീഷ്, ശശി കെ.പി., ഷിനു കെ. എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Extreme poverty eradication, LDF public meeting in Muruvassery
















































