കുറ്റ്യാടി: ( kuttiadi.truevisionnews.com) കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ച 320 പൂച്ചട്ടികൾക്ക് പുറമേ 200 എണ്ണമാണ് രണ്ടാം ഘട്ടത്തിൽ സ്ഥാപിച്ചത്.
അഞ്ചു വർഷത്തെ ശ്രമഫലമായി കുറ്റ്യാടി ടൗണിനെ മാലിന്യമുക്തമാക്കാനും സൗന്ദര്യവൽക്കരിക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് പഞ്ചായത്ത് ഭരണ സമിതി.


വയനാട് റോഡിൽ പൂച്ചട്ടികൾ സ്ഥാപിച്ചു കൊണ്ട് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.കെ. മോഹൻ ദാസ് അധ്യക്ഷം വഹിച്ചു.
വാർഡ് മെമ്പർ എ സി മജീദ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ സബിന മോഹൻ ,ഷമീന കെ.കെ. ,നിഷ കെ., സുമിത്ര സി.കെ , പഞ്ചായത്ത് സെക്രട്ടറി സിന്ധു കെ. ,അസി. സെക്രട്ടറി സിബി പി.പി. എന്നിവർ സംസാരിച്ചു.
Kuttiadi Town Beautification Second Phase Inauguration








































