കുറ്റ്യാടി: (kuttiadi.truevisionnews.com)ഷാഫി പറമ്പിൽ എം.പി.യെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ് അദ്ധ്യക്ഷനായി. പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, പി. പി. ദിനേശൻ, കോവില്ലത്ത് നൗഷാദ്, കെ.പി. മജീദ്, സി.കെ. രാമചന്ദ്രൻ, എസ്. ജെ. സജീവ് കുമാർ, മംഗലശ്ശേരിബാലകൃഷ്ണൻ,എ.ടി. ഗീത, കെ.കെ. നഫീസ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.
Incident where Shafi Parambil was stopped; Congress takes to the streets in Kuttiadi to protest