Aug 11, 2025 05:43 PM

കക്കട്ടിൽ: (kuttiadi.truevisionnews.com) കലയും സാഹി ത്യവും ഒരു വ്യക്തിയുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും ഉളവാകുന്ന ആശയങ്ങളെ ലോകത്തിനു മുന്നിൽ മനോഹരമായി പ്രകടമാക്കുന്നുവെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റ യു പി സ്കൂളിൽ വെച്ച് നടന്ന അധ്യാപക ശിൽപശാലയും പ്രവർത്തനോദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എം.രത്നവല്ലി അദ്ധ്യക്ഷയായി. നാടൻപാട്ട് കലാകാരൻ അ ജീഷ് മുചുകുന്ന് മുഖ്യാതിഥിയായി. വിദ്യാരംഗം ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ വി എം. അഷ്റഫ് പ്രവർത്തന രൂപരേഖ കലണ്ടർ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ഹേമ മോഹനൻ, പ്രധാനാധ്യാപിക പി.സി.ഗിരിജ, വിദ്യാരംഗം ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി. ദിനേശൻ, കൺവീനർ കെ.കെ.ദീപേഷ് കുമാർ, രജിഷ ,കെ.കെ. ബാബു, കെ.പി. ബിജു, നവാസ് മൂന്നാംകൈ, വിനോജ് കുമാർ, എ.റഷീദ് തുടങ്ങിയവർ സംസാരിച്ചു.

KP Kunjhammad Kutty says that art and literature beautifully express the ideas of an individual

Next TV

Top Stories










News Roundup






Entertainment News





//Truevisionall