കുറ്റ്യാടി:( kuttiadi.truevisionnews.com) മരുതോങ്കര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് സസ്‌പെൻഷനിലായിരുന്ന കോൺഗ്രസ് പ്രവർത്തകരെ തിരിച്ചെടുത്തു.
പാർട്ടിയുടെ അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഒൻപതോളം പേരെയാണ് ഡി.സി.സി. അധ്യക്ഷൻ കെ. പ്രവീൺ കുമാർ സസ്‌പെൻഡ് ചെയ്തിരുന്നത്. എന്നാൽ, പാർട്ടി നേതൃതലത്തിൽ നടന്ന ചർച്ചകളെത്തുടർന്ന് ഡി.സി.സി. പ്രസിഡന്റ് ഈ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.


'Unparty-friendly violation'; Suspension of Congress workers in Maruthongara withdrawn














































