കുറ്റ്യാടി :( kuttiadi.truevisionnews.com) വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം നഗർ വികസനത്തിന് അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ പ്രവർത്തികൾ നവംബർ മാസം പൂർത്തീകരിക്കുമെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ,നഗറിനുള്ളിലെ വഴികൾ, ലൈറ്റുകൾ എന്നിവയാണ് പ്രധാനമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറെ കാലത്തിന് ശേഷമാണ് ചോയി മഠം നഗർ വികസനത്തിന് ഫണ്ട് ലഭിച്ചത്.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്തിട്ടുള്ളത്. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി,വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുമാരൻ,ജനപ്രതിനിധികൾ പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ,തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, യു എൽ സിസിഎസ് എൻജിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
'Relieved'; Choi Math Nagar-Rs 1 crore project to be completed in November
















































