കുറ്റ്യാടി : (kuttiadi.truevisionnews.com) മൊകേരി ഗവർമെൻ്റ് കോളേജ് അലുമിനി അസോസിയേഷൻ 'മാസ്' കലാലയത്തിൽ ഒരു ചരിത്ര ചുവട് വെച്ചിന് കൂടി നേതൃത്വം നൽകുകയാണ്. പൂർവ്വ വിദ്യാർത്ഥികൾ കൈകോർത്തപ്പോൾ മൊകേരി ഗവ. കോളേജിൽ സമ്പൂർണ കുടിവെളള പദ്ധതി യാഥാർത്ഥ്യമാകുന്നു.
സമ്പൂർണ കുടിവെള്ള പദ്ധതി ഒന്നാം ഘട്ടത്തിന് മൂന്ന് ലക്ഷത്തിലധികം രൂപ സംഭാവന ചെയ്തത് പ്രവാസി ബിസിനസ് കാരനും പൂർവ്വ വിദ്യാർത്ഥിയുമായ നാസർ നെല്ലോളിയാണ്. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച രണ്ട് മണിക്ക്കോ ളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

പദ്ധതി സമർപ്പണം നാസർ നെല്ലോളി നിർവ്വഹിക്കും. കേരള പൊലീസ് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണറും പൂർവ വിദ്യാർഥിയുമായ ടി കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തും. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ വി കെ റീത്ത, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ തുടങ്ങിയവർ പങ്കെടുക്കും. ബാദുഷ ബിഎം അവതരിപ്പിക്കുന്ന ഗാനവിരുന്ന് അരങ്ങേറും.

പരിപാടി വിജയിപ്പിക്കാനും നാസർ നെല്ലോളിയെ ആദരിക്കാൻ കോളേജ് പിടിഎയും പൂർവ്വ വിദ്യാർത്ഥി സംഘടനയും ആലോചന യോഗം ചേർന്നു. മാസ് പ്രസിഡൻ്റ് വി.കെ രഘുപ്രസാദ് അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൾ അശറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി സുരേഷ് മാസ്റ്റർ, ചന്ദ്രൻ , കോളേജ് യൂണിയർ ചെയർപേഴ്സൺ സിയോണ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മാസ് ജനറൽ സെക്രട്ടറി അഡ്വ. മനോജ് അരൂർ സ്വാഗതം പറഞ്ഞു.
Alumni join hands; Mokeri Govt. College complete drinking water project
















































