കണ്ടോത്ത് കുനി(നരിപ്പറ്റ): (kuttiadi.truevisionnews.com) കണ്ടോത്ത് കുനി തോടിന് കുറുകെ അനധികൃതമായി നിർമ്മിച്ച അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയ പൊളിച്ചുനീക്കാത്തത് വിവാദമാകുന്നു.
ഈ നിർമ്മാണം നിയമവിരുദ്ധമാണെന്ന് തഹസിൽദാറും പഞ്ചായത്ത് അധികൃതരും രേഖാമൂലം അറിയിച്ചിട്ടും, നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോവുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി നടത്തിപ്പോരുന്ന ഈ തോട് കൈയ്യേറ്റം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കണ്ടോത്ത് കുനി പരിസ്ഥിതി സംരക്ഷണ സമിതിയുടെ തീരുമാനം.
Environmental Protection Committee protests against illegal construction of Kandoth Kuni Thod















































