കുറ്റ്യാടി: ( kuttiadi.truevisionnews.com) കുറ്റ്യാടി ചുരം റോഡിലെ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. വാഹനം ഒരു മരത്തിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കർണാടകയിൽ നിന്ന് പഴങ്ങളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങിക്കഴിഞ്ഞുള്ള പൂതംപാറയിലെ വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.


വാഹനത്തിൽ ഉണ്ടായിരുന്ന കർണാടക വിജയനഗർ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ തൊട്ടിൽപ്പാലം ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം തടസ്സം സൃഷ്ടിച്ചതിനാലാണ് കൂടുതൽ ആഴത്തിലുള്ള അപകടം ഒഴിവായതെന്നാണ് പ്രാഥമിക നിഗമനം.
'Tragedy averted'; One injured as pickup van overturns on Kuttyadi Churam Road
















































