Featured

'ഓർമയിലെ കൃഷ്ണേട്ടൻ'; കെ കൃഷ്ണന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

News |
Oct 27, 2025 03:38 PM

തൊട്ടിൽപ്പാലം :( kuttiadi.truevisionnews.com) സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയും ഏരിയയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടി പ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കെ കൃഷ്ണന്റെ അനുസ്മരണ പരിപാടി.

'ഓർമയിലെ കൃഷ്ണേട്ടൻ' തൊട്ടിൽപ്പാലത്ത് സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായ ത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി. സംസ്ഥാന കമ്മി റ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങ ളായ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽഎ, എ എം റഷീദ്, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, മുഹമ്മദ് പേരാമ്പ്ര, കെ പി ചന്ദ്രി, ടി കെ ബിജു, എ ആർ വിജയൻ, ജയ്മോൻ ജോസഫ്, പി കെ രാജീവൻ, വി കെ സുരേന്ദ്രൻ, ജോയ് കണ്ണൻചിറ തുടങ്ങിയവർ സംസാരിച്ചു. പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ കൃഷ്ണനോടൊപ്പം ആദ്യകാലങ്ങളിൽ കല- സാംസ്കാരിക-രാഷ്ട്രിയ മേഖലകളിൽ പ്രവർത്തിച്ചവരുടെ സംഗമവും നടത്തി.

'Krishnettan in memory'; K Krishnan's memorial program organized

Next TV

Top Stories










News Roundup






Entertainment News





//Truevisionall