നരിക്കൂട്ടുംചാൽ: (kuttiadi.truevisionnews.com) വായനയെ ജനപ്രിയമാക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ പറഞ്ഞു. നരിക്കൂട്ടുംചാൽ വേദിക വായനശാല സംഘടിപ്പിച്ച "വായനയുടെ വർത്തമാനം " ചർച്ചാ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനയെ പൗരന്മാർ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ശീലം ജീവിതത്തിൽ ഉണ്ടാക്കി മാറ്റണം.വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അദ്ധ്യക്ഷനായി. എഴുത്തുകാരായ പി.രാധാകൃഷ്ണൻ, രമേശ് ബാബു കാക്കന്നൂർ, ബിജു വളയന്നൂർ, വേദിക സെക്രട്ടറി എസ്.ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, ഡോ:എള്ളിൽ സജീവൻ, ഡോ:എസ്.ഡി.സുദീപ്, റീജ ഹരീഷ്, ബി.കെ. പ്രസാദ്, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു
Writer Soman kadaloor inaugurated discussion class organized by Narikkuttumchal Vedhika Reading Room