Jul 7, 2025 05:04 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ രാസലഹരി പീഡനം കുറ്റ്യാടിയുടെ സാംസ്കാരിക യശസ്സിന് കോട്ടം വന്നതായും ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കരുതെന്ന സന്ദേശവുമായാണ് വിദ്യാർത്ഥികളിലും യുവജനങ്ങളിലും രക്ഷിതാക്കളിലും ലഹരിക്കെതിരെ അവബോധം സൃഷ്ട്ടിക്കാൻ സബർമതി രംഗത്തെത്തിയിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി കുന്നുമ്മൽ, നാദാപുരം ഉപജില്ല പരിധിയിലെ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും 25 വയസിന് താഴെയുള്ള യുവജനങ്ങൾക്കുമായി ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരം നടത്താൻ തീരുമാനിച്ചു. രണ്ട് മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ലഹരി വിരുദ്ധ സന്ദേശമടങ്ങിയ റീലുകളാണ് അയക്കേണ്ടത്.

സൃഷ്ടികൾ മൗലികമായിരിക്കണം. പിന്നണി പ്രവർത്തകരെ കുറിച്ചുള്ള കുറിപ്പും സൃഷ്ട്ടിയുടെ കൂടെ അയക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും. തെരഞ്ഞെടുക്കുന്ന പത്ത് സൃഷ്ടികൾ പുരസ്കാര വേദിയിൽ പ്രദർശിപ്പിക്കും.

റീലുകൾ അയക്കേണ്ട അവസാന തീയ്യതി ജൂലായ് 20 ആണ്. അയക്കേണ്ട നമ്പർ 9846666528. ലഹരിക്കെതിരെ 'സബർമതി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ചെയർമാൻ ബാലൻ തളിയിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്. ജെ.സജീവ് കുമാർ അദ്ധ്യക്ഷനായി. വി. വി. അനസ്,ജി. മണിക്കുട്ടൻ, പി.പി. ദിനേശൻ, ടി. സുരേഷ് ബാബു, എ.കെ.ഷിംന, ടി.പി.സജിത്ത് കുമാർ, ജെ. ഡി. ബാബു, റോബിൻ ജോസഫ്, വി.വിജേഷ്, അനീഷ പ്രദീപ്, പി. സാജിദ്, അശ്വതി സിദ്ധാർത്ഥ്, സജിഷ എടക്കുടി,സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു.


Sabarmati Cultural Centre with an anti drug reel making competition

Next TV

Top Stories










News Roundup






//Truevisionall