കുറ്റ്യാടി: (kuttiadi.truevisionnews.com) സെപ്തംമ്പർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും.
സി.പി.ഐ സംസ്ഥാന സമ്മേളന നഗരിൽ ഉയർത്താൻ വേണ്ടി കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൻ നിന്നും എ.ഐ.ടി.യു.സി സംസ്ഥാ ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ജാഥയ്ക്ക് മറ്റന്നാൾ ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാടി പഴയ ബസ്റ്റാൻ്റിലാണ് സ്വീകരണം നൽകുന്നത്.


കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിനു സമീപം 11 മണിക്ക് ജില്ലാ നേതാക്കൾ ജാഥയെ സ്വീകരിക്കും. ദീപ്തി അജയകുമാർ ഉപലിഡറും ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡയറക്ടറുമായ ജാഥയിൽ അജിത്ത് കൊളാടി, സി.പി. ഷൈജൻ, മുൻ എം.എൽ.എ എം. കുമാരൻ, പി. കബീർ എന്നിവർ അംഗങ്ങൾ ആകും.
CPI state conference flag procession to be welcomed in Kuttiyadi on September 1