കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം. നാദാപുരം സ്വദേശി പോക്കൻവീട്ടിൽ ഷംസീർ (36) ആണ് മരിച്ചത്. കുറ്റ്യാടി കടേക്കൽചാൽ പെട്രോൾ പമ്പിന് സമീപത്തു വെച്ചാണ് അപകടം നടന്നത്.
കുറ്റ്യാടി ആശുപത്രിയിൽ പോയി തിരിച്ചു വരുന്ന വഴി ഷംസീർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. മഞ്ചേരിയിൽ നിന്നും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ ആണ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷംസീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോക്കൻവീട്ടിൽ അന്തുവിൻ്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: വഹീമ
Nadapuram native died tragically in a collision between a bike and a car in Kuttiadi