പാതിരിപ്പറ്റ: (kuttiadi.truevisionnews.com) കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റയിൽ ആരംഭിച്ച ഓണച്ചന്ത, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. റീത്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് സാധനങ്ങൾക്ക് വിലക്കുറവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചന്ത സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ നവ്യ എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. വിജിലേഷ്, ഗ്രാമപഞ്ചായത്ത് സംഘം പ്രസിഡൻ്റ് പി.എം. ബിജു, സെക്രട്ടറി പ്രജിഷ ടി.എം. എന്നിവർ സംസാരിച്ചു.
Kadathanad Social Welfare Cooperative Society has started the Onam market in Pathirippatta.