Aug 30, 2025 05:48 PM

തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com) എ ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചാത്തൻകോട്ടുനട നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കാവിലുംപാറ പഞ്ചായത്തിലെ പത്താം വാർഡിലെ 100 വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട് മാനസ ഗ്രാമ പ്രഖ്യാപനവും അതിന്റെ ഭാഗമായി അർഹരായ 20 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി. നാദാപുരം എംഎൽഎ ഇ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ് അധ്യക്ഷയായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗ്രീഷ്മ ടി സി പദ്ധതി വിശദീകരിച്ചു .ബെന്നി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി . സാലി സജി, ജിജി കട്ടക്കയം, മനോജ് എംഡി റെക്സി തോമസ്, സെബാസ്റ്റ്യൻ കെ.പി, കുമാരി വിപഞ്ചിക തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മണലിൽ രമേശൻ, എസ് എം സി ചെയർമാൻ നിനീഷ് വി പി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ സ്വാഗതവും എൻഎസ്എസ് ലീഡർ ബെന്നറ്റ് ബിജോയ് നന്ദിയും പറഞ്ഞു.

National Service Scheme for the welfare of 100 houses in Kavilumpara Panchayath

Next TV

Top Stories










GCC News






//Truevisionall