കക്കട്ട്: (kuttiadi.truevisionnews.com) കൺസ്യൂമർഫെഡ് ആഭിമുഖ്യത്തിൽ ഈ ഓണക്കാലത്തും വിപണിയിൽ ആശ്വാസമായി ഓണച്ചന്തകൾ ആരംഭിച്ചു. കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത ഓണകിറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അനുശ്രീ എം കെ അദ്ധ്യക്ഷതയായി. ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് രജീഷ് സ്വാഗതം പറഞ്ഞു.
പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി ജനങ്ങൾക്ക് വളരെ വലിയ ആശ്വാസമായി കേരളത്തിൽ 1500 ൽ പരം ചന്തകളാണ് കൺസ്യൂമർ ഫെഡ് നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ ആരംഭിച്ചിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങൾക്ക് പുറമെ മറ്റ് ഇനങ്ങളും 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ചന്തകളിലൂടെ വിതരണം നടത്തുന്നുണ്ട്.
Onam market begins at Kakatt Triveni Supermarket