Aug 29, 2025 08:42 PM

കുറ്റ്യാടി : (kuttiadi.truevisionnews.com)കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക് ...... രണ്ട് ഘട്ടങ്ങളിലായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വീതം അനുവദിച്ച കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജനവാതിൽ, സ്റ്റേജ്, ശുചിമുറി സംവിധാനങ്ങൾ , സ്റ്റീൽ ട്രസ് വർക്ക്, ഷീറ്റ് വർക്ക് എന്നീ പ്രവർത്തികളായിരുന്നു ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

ചൂട് നിയന്ത്രണത്തിന് ആവശ്യമായ ഇൻസുലേഷൻ അടങ്ങിയ സാൻവിച്ച് പാനലുകളാണ് മേൽക്കൂര നിർമ്മാണത്തിൽ ഉൾപ്പെടുത്തിയത്. വാതിലുകളും, ഫ്ലോർ ടൈൽ പതിക്കൽ ,ഇൻറർലോക്ക് ,സംരക്ഷണഭിത്തി, പെയിൻറിംഗ്, ഇലക്ട്രിക്കൽ എന്നിവ ഉൾപ്പെടുത്തി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടാം ഘട്ടമായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തികളും പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്.

ഇനി ഇലക്ട്രിക്കൽ പ്രവർത്തികൾ ആണ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്.  ഒരു കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ കക്കട്ടിൽ ടൗണിനടുത്തുള്ള കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക് ആകും. ULCCS ആണ് പ്രവൃത്തി ഏറ്റെടുത്തത്. കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനക്ഷമമാകുന്നതോടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം ആകുമെന്ന്  കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

Kunnummal Community Hall work enters final stages

Next TV

Top Stories










//Truevisionall