കക്കട്ടിൽ: (kuttiadi.truevisionnews.com) വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് കുന്നുമ്മൽ ബി.ആർ.സി വേറിട്ട മാതൃക തീർത്തു. ‘ഓണച്ചങ്ങാതി’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് നരിപ്പറ്റയിലെ മാരാംകണ്ടി നവനീതിന്റെ വീടാണ് വേദിയായത്. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.പി.സി. എം.ടി. പവിത്രൻ, വാർഡ് മെമ്പർ ലിബിയ, നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം. പ്രജീഷ്, പത്മനാഭൻ, ഷാജി സെബാസ്റ്റ്യൻ, പ്രകാശൻ കെ., ഷൈബി ടി.ഐ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.
'Onachangathi' with flowers of love; Kunnummal BRC celebrates Onam at the homes of differently-abled students