തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വോട്ട് കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന റാലിയിൽ ഇരു പാർട്ടികളുടെയും രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
കെ.സി. ബാലകൃഷ്ണൻ, കെ.പി. ഷംസീർ മാസ്റ്റർ, പി.ജി. സത്യനാഥ്, വി. സൂപ്പി, ശ്രീധരൻ വാളക്കയം, സി.പി. കുഞ്ഞമ്മദ്, ഒ.ടി. ഷാജി, വി.എം. അസീസ്, എൻ.കെ. ജോയ്, കുനിയിൽ കുഞ്ഞബ്ദുള്ള, എൻ.കെ. രാജൻ, റോബിൻ ജോസഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Protest against vote rigging; UDF democracy protection rally at Thotilpalam