Jul 6, 2025 12:20 PM

കുറ്റ്യാടി:(kuttiadi.truevisionnews.com)  കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ വാർഡ് വിഭജനം സ്റ്റേ ചെയ്ത് ഹൈക്കോടതി. വാർഡ് വിഭജനം അശാസ്ത്രീയമാണെണ് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വാർഡ് വിഭജനത്തിൽ പാലിക്കേണ്ട യാതൊരു മാനദണ്ഡവും കുറ്റ്യാടി പഞ്ചായത്തിൽ പാലിച്ചിട്ടില്ല. ഓരോ വാർഡിനും ആവശ്യമായ പോളിംഗ് ബൂത്തിന്റെ സൗകര്യം പോലും പരിഗണിച്ചിട്ടില്ല. ജനങ്ങളിൽ വിഭാഗീയത ഉണ്ടാക്കുന്ന രീതിയിലാണ് വാർഡ് വിഭജനം നടത്തിയത്. അവ്യക്തമായ അതിർത്തികളോടെയാണ് വാർഡിന്റെ അതിരുകൾ നിർമ്മിച്ചിരിക്കുന്നത്.

ഇതിനൊക്കെ എതിരെയാണ് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും ഹൈക്കോടതി സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ ലഭിച്ചതെന്ന് നേതാക്കൾ അറിയിച്ചു.



Ward division unscientific High Court stays Kuttiadi Panchayat ward division

Next TV

Top Stories










News Roundup






//Truevisionall