ചോറോട്: (vatakara.truevisionnews.com) മലയാളികളുടെ ഓണം വരാറായി. ഓണത്തിനെ ആകർഷകമാക്കുന്ന പ്രധാന ഘടകമായ പൂക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ കടുംബശ്രീ നടപ്പാക്കുന്ന 'നിറപ്പൊലിമ' പദ്ധതിക്ക് ചോറോട് തുടക്കം കുറിച്ചു .പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലികൃഷി ആരംഭിച്ചു .
ചോറോട് ഗ്രാമപഞ്ചായത്ത് മോഡൽ സി ഡി എസിലെ വാർഡ് അഞ്ചിലെ 'സുകൃതി' ജെ എൽജി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തൈ നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി .ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് കുടുബശ്രീ ചെയർപേഴ്‌സൺ, അനിത .കെ, എം സി ബാലകൃഷ്ണ മാസ്റ്റർ, എ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി ഡി എസ് മെമ്പർ മഞ്ജുള എം, എ ഡി എസ് മെമ്പർ മാരും, കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു .
ചടങ്ങിൽ ജെ .എൽ ജി കൺവീനർ ബീന ജി ആർ സ്വാഗതം പറഞ്ഞു .ഗ്രൂപ്പ് അംഗം ശോഭ വി കെ ഈ കൃഷിയിലേക്കെത്തിയ സാഹചര്യങ്ങൾ വിശദീകരിച്ചു. സി ഡി എസ് മെമ്പർമഞ്ജുള എം പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ചു.
Nirappolima project Chorode Panchayat started Marigold cultivation