കുറ്റ്യാടി:(kuttiadi.truevisionnews.com )കുറ്റ്യാടി കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. അപകടത്തിൽ യാത്രക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു.
ഇരു കാറുകളുടേയും മുൻ ഭാഗം തകർന്നിട്ടുണ്ട്. അല്പ സമയം സംസ്ഥാനപാതയിൽ വാഹനഗതാഗതം തടസപ്പെട്ടു. പോലീസെത്തി അപകടത്തിൽപെട്ട കാറുകൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.
Two cars collide Kadekkachal kuttiadi passengers escape