കുറ്റ്യാടി:(kuttiadi.truevisionnews.com ) കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇംഗ്ലിഷ് വിഭാഗം മേധാവി ദേവർകോവിൽ സ്വദേശിയായ കെ.കെ. കുഞ്ഞഹമ്മദിന്റെ ജാമ്യാപേക്ഷ തള്ളി കോടതി . തലശ്ശേരി സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് ജാമ്യാപേക്ഷ തള്ളിയത്.
വിദ്യാർഥിനി പിതൃതുല്യനായി കാണുന്ന വകുപ്പ് മേധാവിയിൽ നിന്നാണ് ദുരനുഭവമെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് മേധാവിയെന്ന അധികാരം ദുർവിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് വിദ്യാർഥിയെ പീഡനത്തിനിരയാക്കിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ വാദിച്ചു.


കുഞ്ഞഹമ്മദ് ഗവേഷക വിദ്യാർഥിനിയെ ഓഫിസിലെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായതിനെത്തുടർന്ന് അധ്യാപകനെ സർവകലാശാലയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Kanjiroli native bail plea rejected case rape female student chamber lodge