Jul 2, 2025 10:00 PM

കള്ളാട്: (kuttiadi.truevisionnews.com)ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.പനയുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീടിനു മുകളിലാണ് ഇന്ന് വൈകുന്നേരം പെയ്ത മഴയിൽ പ്ലാവ് പൊട്ടി വീണത്.

ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ജനകീയ ദുരന്ത നിവാരണ സേനയുടെ ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കം ചെയ്തു.

റസാഖ് കൊടകൻ, ജസ്റിഫ് മുപ്പറ്റക്കുഴി, ഇക്ബാൽ, ഷേഖ് ജമാൽ, സന്തോഷ്, രാജൻ, കുഞ്ഞമ്മദ് തുടങ്ങിയവർ സേന പ്രവർത്തനത്തിൽ പങ്കാളികളായി..

Heavy winds rain Tree falls house roof collapses Kallad

Next TV

Top Stories










News Roundup






https://kuttiadi.truevisionnews.com/