Jul 3, 2025 10:36 AM

അഴിയൂർ : (vatakara.truevisionnews.com) അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിലിൽ അധ്യക്ഷനായി.

ഞാറ്റുവേല ചന്തയിൽ ഗുണമേന്മയുള്ള വിവിധ പച്ചക്കറി തൈകൾ വിതരണം നടത്തി. കൃഷി ഓഫിസർ പി എസ് സ്വരൂപ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രൻ , സി എച്ച് സജീവൻ, പി കെ പ്രീത , കാർഷിക വികസന സമിതി അംഗങ്ങളായ കെ വി രാജൻ, പ്രദിപ് ചോമ്പാല , ഇ ടി കെ പ്രഭാകരൻ, കെ എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

Njattuvela Market Vegetable seedlings distributed Azhiyur

Next TV

Top Stories










News Roundup






https://kuttiadi.truevisionnews.com/