കായക്കൊടി: കായക്കൊടിയിൽ കൄഷിഭവൻെറയും ഗ്രാമ പഞ്ചായത്തിൻെറയും ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റു വേലചന്ത ശ്രദ്ധേയമായി. കായക്കൊടി ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ഒപി സിജിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുമ്പളംക്കണ്ടി അമ്മത് അദ്ധ്യക്ഷത വഹിച്ചു.
കൄഷി ഓഫീസർ ശ്രീഷ സ്വാഗതം പറഞ്ഞു. ചാത്തൻങ്കോട്ട് നട അഗ്രോ സർവ്വീസ് സെൻെററിൽനിന്നുള്ള ആദ്യത്തെ മാവിൻ തൈ വിൽപന കോരങ്കോട്ട് മൊയ്തുവിന് നൽകിക്കൊണ്ട് ഗ്രമപഞ്ചയത്ത് പ്രസിഡണ്ട് ഒപി സിജിൽ നിർവ്വഹിച്ചു പച്ചക്കറി വിത്ത് വിതണവും നടന്നു.
Thiruvathira Njattuvela market KayaKkodi