കുറ്റ്യാടി: (kuttiadi.truevisionnews.com ) കുറ്റ്യാടി -കോഴിക്കോട് റോഡിൽ ചെറിയകുമ്പളത്ത് റോഡിനു കുറുകെ വൻ മരം കടപുഴകി വീണു. മൂന്ന് മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടി പാലം കഴിഞ്ഞ ഉടനെയുള്ള മെട്രോ ഇ സ്റ്റോറിന് മുകളിലായാണ് മരം വീണത്.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഷോപ്പിന് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. പുലർച്ചെ ആയതിനാൽ റോഡിൽ വാഹനങ്ങളില്ലാത്തതിനാലും കാൽനടയാത്രക്കാർ ഇല്ലാത്തതിനാലും വൻ അപകടമാണ് ഒഴിവായത്.


ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണസേന കുറ്റ്യാടിയും ചേലക്കാട്, പേരാമ്പ്ര ഫയർ ഫോഴ്‌സും കൂടി മരം മുറിച്ചു മാറ്റി. ചെറിയ വാഹനങ്ങൾ സമീപത്തുള്ള കടയുടെ പാർക്കിംഗ് വഴി പോവുകയായിരുന്നു. വലിയ വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. 8.30 മണിയോടെയാണ് വലിയ വാഹനങ്ങൾ നീങ്ങി തുടങ്ങിയത്.
large tree fell across road Cheriakumbalam traffic disrupted three hours