കക്കട്ടില്‍: (kuttiadi.truevisionnews.com)ചാരുത ചാരിറ്റബിള്‍ ട്രസ്റ്റ് കക്കട്ടില്‍ നിര്‍ധന രോഗികള്‍ക്കുള്ള മൂന്നാം വര്‍ഷത്തെ സൗജന്യ മരുന്നു നല്‍കുന്നതിനുള്ള കാര്‍ഡ് വിതരണോദ്ഘാടനം ഡോ.സജിത്ത് ഗോപാലന്‍ നിര്‍വഹിച്ചു. ഓര്‍മ റഫീഖ് അധ്യക്ഷനായി. വി.വി പ്രഭാകരന്‍ കാര്‍ഡ് ഏറ്റുവാങ്ങി.
രാജാഗോപാലന്‍ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. പി.പി അശോകന്‍, എടത്തില്‍ ദാമോദരന്‍, ഒ.പി സുമേഷ്, വി.എം കുഞ്ഞിക്കണ്ണന്‍, എ.വി നാസറുദ്ധീന്‍, സി. നാരായണന്‍,സി.വി അഷറഫ്, ഡോ. പുഷ്പരാജന്‍, സി. രാജന്‍, ടി.കെ രാമചന്ദ്രന്‍ സംസാരിച്ചു
Charuta Trust distributes free medicine cards for the third year