കക്കട്ടിൽ: (kuttiadi.truevisionnews.com)ഷാഫി പറമ്പിലിനെ തടഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. വടകരയിൽവെച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എം.പി. ഷാഫി പറമ്പിലിനെ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. പ്രകടനം നടത്തിയത്. കക്കട്ടിൽ നടന്ന പ്രതിഷേധത്തിന് യു.ഡി.എഫ്.
നേതാക്കളായ എലിയാറ ആനന്ദൻ, സി.കെ. അബു, പി.പി. അശോകൻ, കെ.കെ. രാജൻ, ഒ. വനജ, വി.വി. വിനോദൻ, പി.കെ. മജീദ്, കെ. അനന്തൻ, എൻ.കെ. നസീർ, ടി.വി. രാഹുൽ, അരുൺ മൂയ്യോട്ട്, കെ. അജിൻ, എൻ.പി. ജിതേഷ്, ഒ.പി. അഷ്റഫ്, അൻവർ സാദത്ത്, സി.കെ. കുഞ്ഞബ്ദുള്ള ഹാജി എന്നിവർ നേതൃത്വം നൽകി.
UDF protests in Kakkattu over the incident of stopping MP Shafi Parambil