വേളം: (kuttiadi.truevisionnews.com) ചേരാപുരം അഗ്രികൾച്ചറിസ്റ്റ് വർക്കേഴ് സ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ടും, ചീക്കിലോഡ് യു.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനും കോൺഗ്രസ് വേളം മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റുമായിരുന്ന വിപി സുധാകരൻറെ രണ്ടാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ കോൺഗ്രസ് കമ്മറ്റി ആചരിച്ചു.


വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ എ.കെ രാജീവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് മഠത്തിൽ ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു.
പി സോമനഥൻ,വി.കെ സി ചന്ദ്രൻ, കെ.കെ പ്രദ്യുമ്നൻ, കെ.വി അരവിന്ദാക്ഷൻ, പി.കെ ഇബ്രായി പി സത്യൻ, പി.പി റ രവീന്ദ്രൻ മാസ്റ്റർ, സി.കെ ശ്രീധരൻ,ടി സജിനി, എം. എൻ സിജീഷ് പി.കെ സുരേഷ് ബാബു, പി.കെ ഗണേശൻ, എന്നിവർ പ്രസംഗിച്ചു
#Congress #commemorates #VPSudhakaran #occasion #festival