വട്ടോളി : സംസ്കൃതം ഹൈസ്കൂളിൽ സോപാനം സംസ്കൃത സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സംസ്കൃത അദ്ധ്യാപകനായ വി.പി .വാസു സംസ്കൃത ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് വി.പി. ശ്രീജ അധ്യക്ഷത വഹിച്ചു. വി.പി. വാസുമാസ്റ്ററെ പൊന്നാടയണിയിച്ചു. ആര്യ നന്ദ ,സേതുറാം എന്നിവർ സംസാരിച്ചു.
സംസ്കൃത ദിന പ്രതിജ്ഞ,സന്ദേശ റാലി ,സംസ്കൃത അസംബ്ലി, പുസ്തക പ്രദർശനം, ചാർട്ട് പ്രദർശനം, ഗാനാലാപനം എന്നീ അനുബന്ധ പരിപാടികളും ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. സോപാനം സംസ്കൃത സമിതി കൺവീനർ ഷൈന.ആർ. സ്വാഗതവും,ഐശ്വര്യ നന്ദിയും പറഞ്ഞു
Sanskrit Day celebration organized at Vattoli Sanskrit High School