വട്ടോളി: (kuttiadi.truevisionnews.com) വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഗജ ദിന ആചരണം ശ്രദ്ധേയമായി. ആനകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഗജ ദിനം ആചരിച്ചത്.
കുട്ടികളുടെ മനസ്സിലെ ആനയുടെ രൂപം അവർ തങ്ങളുടെ വരകളിലൂടെ പ്രദർശിപ്പിക്കുകയായിരുന്നു. ഗജ ദിന പരിപാടി എച്ച് എം ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. രൂപ ടീച്ചർ രജിന ടീച്ചർ ഷെലിത ടീച്ചർ ശിൽപ്പ ടീച്ചർ ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു
Gaja Day celebration at Vattoli Sanskrit High School was notable