കുറ്റ്യാടി: (kuttiadi.truevisionnews.com) വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ നാടെങ്ങും പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് മണ്ഡലം നേതാക്കളായ പി.കെ.സുരേഷ്, എലിയാറ ആനന്ദൻ, കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, ടി.സുരേഷ്ബാബു, സി.കെ.രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ.എം.അസ്ഹർ, എൻ സി കുമാരൻ, ടി.കെ.അശോകൻ, എ.ടി.ഗീത, കെ.കെ.നഫീസ, സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ, ജമാൽ മൊകേരി മുതലായവർ നേതൃത്വം നൽകി.


Congress protests in Kuttiadi against Rahul Gandhi's arrest