കുറ്റ്യാടി: (kuttiadi.truevisionnews.com) മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ കുന്നുമ്മല്‍ ഉപജില്ല മത്സരം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗത്തില്‍ നിട്ടൂര്‍ എല്‍.പി. എസിലെ വിദ്യാർത്ഥി പി.എം. അദ്വൈത്, വടയം നോര്‍ത്ത് എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥി എന്‍.കെ. ഹൃദ്യലക്ഷ്മി, പാലേരി എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥി ആര്‍. ആദ്യ ലക്ഷ്മി എന്നിവര്‍ വിജയികളായി.
കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അമീന്‍ ഖാലിദ്, കുറ്റ്യാടി എം.ഐ.യൂ.പി.എസിലെ വിദ്യാർത്ഥി ഫയാസ് നമീര്‍, കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‌സ് സ്‌കൂളിലെ വിദ്യാർത്ഥി റനീന്‍ ലാഹിസ് എന്നിവർ യൂപി വിഭാഗം വിജയികളായി. മത്സരങ്ങള്‍ക്ക് സി.സി. അബ്ദുല്‍ഹമീദ്, അജ്മല്‍ കായക്കൊടി, സലാഹുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് പ്രഫ. ശംസുദ്ദീന്‍ ഉളിയില്‍ സമ്മാനദാനം നടത്തി.


Malarvadi Little Scholar Sub District Competition at Kuttiadi Ideal Public School