കുറ്റ്യാടി: (kuttiadi.truevisionnews.com) നഴ്സിംഗ് സീറ്റ് തട്ടിപ്പ് ജില്ലയിലും ഇരകൾ. വേളം സ്വദേശി വിദ്യാർത്ഥിയിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു. നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി വിദ്യാർത്ഥിയിൽ നിന്നും പല തവണകളിലായി പണം തട്ടിയെടുത്തതായി പരാതി.


വേളം സ്വദേശി പതിനെട്ടുകാരന്റെ കൈയിൽ നിന്നും നഴ്സിംഗ് അഡ്മിഷൻ സീറ്റ് നൽകാമെന്ന ഉറപ്പിന്മേൽ ഗൂഗിൾ പേ വഴി അഞ്ചു തവണയായി ഏകദേശം 202100 രൂപ പ്രതി തന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചിട്ടുണ്ട്.
മാണ്ഡ്യയിലെ എയിംസ് കോളേജിൽ സീറ്റ് വാങ്ങിച്ച് തരാമെന്നായിരുന്നു വാഗ്ദാനം . ഒരു വർഷമായും സീറ്റ് ലഭിച്ചില്ല. പണം തിരികെ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
വയനാട് മീനങ്ങാടി പഞ്ചായത്ത്, കല്ലത്താണി വീട്ടിൽ സാദിഖിനെതിരെയാണ് വിദ്യാർത്ഥിയെ കബളിപ്പിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിൽ കുറ്റ്യാടി പോലീസ് കേസെടുത്തത്.
ചേർത്തല സ്വദേശിയിൽ നിന്നും 2022 ജൂലൈയിൽ 50000ത്തോളം രൂപ നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി തട്ടിയെടുത്ത കേസിലും ചേർത്തല പോലീസ് ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
#Nursing #seat #fraud #Velom #native #student #victim #Kuttiadi #police #registered #case #fraud