മരുതോങ്കര: (kuttiadi.truevisionnews.com) മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തൂവാട്ടപ്പൊയില്‍ രാഘവന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫെബ്രുവരി 23-ന് വൈകിട്ടാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിക്കിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽ കുത്ത് ഏൽക്കുകയുണ്ടായി.


തൊഴിലാളികൾ നിലവിളിച്ചതോടെ എന്താണ് സംഭവം എന്നറിയാനാണ് രാഘവൻ വളർത്ത് നായയുമായി പറമ്പിലേക്ക് എത്തിയത്. ഇയാളെയും കടന്നലുകൾ ആക്രമിക്കുകയായിരുന്നു.
രാഘവനെ അപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
രാഘവനോടൊപ്പം കൂടെയുണ്ടായിരുന്ന നായ സംഭവസ്ഥലത്ത് വെച്ച് കടന്നൽകുത്തേറ്റ് മരിച്ചിരുന്നു.
#man #died #after #being #stung #wasp #Maruthonkara








































