Nov 13, 2024 11:23 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ വീണ്ടും വാഹനാപകടം. കുറ്റ്യാടി ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് കാറിനിടിച്ച് അപകടം. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസാണ് എതിർദിശയിലേക്ക് വരികയായിരുന്ന കാറിന് ഇടിച്ചത്.

ചെറിയ കുമ്പളം സ്റ്റാന്റിൽ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറും റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയും സമീപത്തെ കടയുടെ വരാന്തയിലേക്ക് നീങ്ങി.

കാറിൽ നാല് യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. വാഹനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാദാപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

സ്വകാര്യ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങി കാറിനെ ഇടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


#privatebus #collided #with #car #cheriyakumbalam #bus #was #moving #ahead #after #dropping #off #accident #victim

Next TV

Top Stories










News Roundup






Entertainment News