കുറ്റ്യാടി:(kuttiadi.truevisionnews.com)സഞ്ചാരികൾക്ക് ദൃശ്യ ഭംഗിയൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം.
കാവിലുംപ്പാറ പഞ്ചായത്തിലാണ് ചാപ്പൻതോട്ടം വെള്ളച്ചാട്ടമുള്ളത്. വെള്ളച്ചാട്ടത്തിന്റെ ആരംഭം കാണാൻ കുന്നുകയറണം. കരിങ്കല്ലു പതിച്ച റോഡുണ്ട്. കുറ്റ്യാടി-വയനാട് ചുരം റോഡിൽ ചാത്തൻകോ ട്ടുനടയിൽനിന്ന് ചാപ്പൻതോട്ടം റോഡിലൂടെ രണ്ടര കിലോമീറ്റർ യാത്ര ചെയ്‌താൽ വെള്ളച്ചാട്ടത്തിനടുത്തെത്താം.
പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്.
ആദ്യം പത്തു മീറ്റർ താഴെ കുത്തനെ പാറക്കെട്ടിൽ വീണ് ചിതറുന്ന വെള്ളത്തിൻറെ കാഴ്‌ച്ചകൾ ക്യാമറയിൽ പകർത്താൻ തിരക്കാണ്. മലയുടെ ചരിവിലൂടെ വരുന്ന ചാപ്പൻതോട്ടം പുഴയിലൂടെ പൂളപ്പാറപ്പാലത്തിനടിയിലൂടെ താഴ്‌വാരത്തിലേക്ക് വെള്ളം പതിക്കുന്നു.
ശക്തമായ മഴയുള്ളപ്പോൾ വെള്ളച്ചാട്ടം ഭീതിപ്പെടുത്തുന്നതാണ്. സുരക്ഷ കണക്കിലെടുത്ത് ഈ സമയം ആരും ഇങ്ങോട്ടേക്ക് വരരുത്.
മഴമാറി നിന്നാൽ വെള്ളച്ചാട്ടം മനസിനും കണ്ണിനും കുളിരുള്ള കാഴ്‌ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. സഞ്ചാരികളുടെ കണക്കിലെടുത്ത് പാർക്കിംങ് സൗകര്യം ശുചിമുറി എന്നിവ ഏർപ്പെടുത്തകയും പ്രദേശം മോടികൂട്ടുകയും ചെയ്‌താൽ പഞ്ചായത്തിന് ചാപ്പൻതോട്ടം വെള്ളച്ചാട്ടം ഒരു വരുമാനം കൂടിയാകും.
#Enjoy #scenery #Chappanthottam #waterfall #attracts #tourists