(https://kuttiadi.truevisionnews.com/)കുറ്റ്യാടി ചുരത്തിൽ വീണ്ടും അപകടം. ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി മറ്റൊരു പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു . ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
വയനാട് ഭാഗത്ത് നിന്നും ലോഡുമായി കുറ്റ്യാടി ചുരമിറങ്ങി വന്ന ലോറി ചുരം കഴിഞ്ഞുള്ള ഇറക്കത്തിൽ മുളവട്ടത്ത് വെച്ച് ബ്രേക്ക് ടൗണാവുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം മുന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നു. വാനിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത് ഇവര തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിലേക്ക് മാറ്റി. വാനിനെ ഇടിച്ചു തെറിപ്പിച്ച ശേഷവും മുന്നോട്ട് നീങ്ങിയ ലോറി ചാത്തൻകോട്ടുനട ടൗൺ കഴിഞ്ഞ് പട്ട്യാട്ട് പാലത്തിലാണ് വന്ന് നിന്നത്.
ചാത്തൻകോട്ടുനട ടൗൺയിൽ നിരവധി സ്കൂൾ വിദ്യാർത്ഥികളും, സ്കൂൾ ബസ്സും ഉൾപ്പെടെ ഉണ്ടായിരുന്നു ലോറി ലൈറ്റ് ഇട്ട് ഫോൺ മുഴക്കി വന്നതിനാൽ റോഡിലുള്ളവർ പലരും സൈഡിലേക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .


A lorry that was coming down the Kuttiyadi pass lost its brakes and hit a pickup van










































