കുറ്റ്യാടി : (https://kuttiadi.truevisionnews.com/) നാദാപുരം കോടതിയിലെ സ്‌ട്രോങ് റൂം കുത്തി തുറന്ന് തൊണ്ടി മുതലുകള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് തടവും പിഴയും. കുണ്ട് തോട് സ്വദേശി നാളോംകാട്ടില്‍ സനീഷ് ജോര്‍ജ് (44)നെയാണ് പയ്യോളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.വിഘ്‌നേഷ് ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും മൂവായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.
2024 ഏപ്രില്‍ 17നാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സ്‌ട്രോങ് റൂമിന്റെ പൂട്ട് തകര്‍ന്ന് മോഷണം നടത്തിയത്. നിരവധി കേസുകളിലായി പോലീസ് പിടികൂടി കോടതിയ്ക്ക് കൈമാറിയ തൊണ്ടി മുതലുകളാണ് മോഷണം പോയത്.
Court sentences Kunduthode native















































