കായക്കൊടി: (https://kuttiadi.truevisionnews.com/)തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടിയുമായി തൊട്ടിൽപ്പാലം പോലീസ് കായക്കൊടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഷ്ട്രീയമായോ മതപരമായോ സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ ബി.എൻ.എസ് (BNS) 192, 196 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. കുറ്റക്കാരുടെ മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പൊതുജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള വ്യാജവാർത്തകളോ പ്രകോപനപരമായ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.
Thottilpalam police take strict action against hate speech on social media
















































