കുറ്റ്യാടി: (https://kuttiadi.truevisionnews.com/) പഞ്ചായത്തില്‍ യുഡി എഫിന് അനുകൂലമായ ജനഹിതം കുതന്ത്രങ്ങളിലൂടെ സിപിഎം അട്ടിമറിച്ചതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുത്ത ചില വാര്‍ഡുകളില്‍ പോളിങ് തുടങ്ങും മുന്‍പ് തിരക്കുണ്ടാക്കി ക്രമാതീതമായി ഓപ്പണ്‍ വോട്ടുകള്‍ ചെയ്തതായും വോട്ട് ചെയ്യാന്‍ വരിയില്‍ നിന്നവരെ ഭീഷണിപ്പെടുത്തി ഓപ്പണ്‍ വോട്ട് ചെയ്യിപ്പിച്ചതായും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകനയോഗം.
വാര്‍ഡ് വിഭജനം സിപിഎം അനുകൂലമാക്കിയിട്ടും ഒരു വാര്‍ഡ് പിടിച്ചെടുക്കാനും മാവുള്ളചാലില്‍ ഉള്‍പ്പെടെയുള്ള മറ്റു വാര്‍ഡുകളില്‍ വലിയ മുന്നേറ്റം നടത്താനും യൂഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനമാകെ യുഡിഎഫ് നേടിയവന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ന് വൈകിട്ട് കുറ്റ്യാടിയില്‍ യുഡിഎ ഫ് വിജയാരവം നടത്തും.
വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ സ് അംഗങ്ങള്‍ക്കു സ്വീകരണം നല്‍കി. ഡിസിസി മെംബര്‍ കേളോത്ത് കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നൗഷാദ് കോവില്ലത്ത് അധ്യക്ഷത വഹിച്ചു. പി.ടി.വാസു വിലങ്ങോട്ടില്‍ നാരായണന്‍ നമ്പ്യാര്‍, പി.പി. ഗോപിനാഥ്, പി.വി അബ്ദുല്ല, എ.ടി.ഗീത, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, പി.പി.ആലിക്കുട്ടി. എസ്.ജെ.സജീവ് കുമാര്‍, കെ.പി.മജീദ്, പി.പി.ദിനേശന്‍, ടി. അശോകന്‍, ടി.സുരേഷ് ബാബു, സി.കെ രാമചന്ദ്രന്‍, കെ കെ നഫീസ , മംഗലശ്ശേരി ബാലക്യ ഷന്‍, രാഹുല്‍ പാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
UDF says it has subverted the will of the people
















































