Nov 9, 2023 04:48 PM

കുറ്റ്യാടി : (kuttiadinews.com) ഗവ. താലൂക്ക് ആശുപത്രിയിലെ മുടങ്ങിക്കിടക്കുന്ന പ്രസവ ചികിത്സ ഉടൻ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇതിനായി നിലവിലെ രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കും പുറമെ ഒരാളെ കൂടി എൻഎച്ച്എം വഴി നിയമിക്കും. ഒരു അനസ്തീഷ്യ ടെക്‌നീഷ്യനെയും കൂടുതലായി നിയമിക്കും

. ഇവിടത്തെ കെട്ടിട നവീകരണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാക്കണം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്,

കെ കെ രമ, അഡീഷനൽ ഡിഎച്ച്എസ് ഡോ. കെ വി നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#Kuttiadi #Govt. Maternity #treatment #resumed #thaluk #hospital #immediately #Minister #VeenaGeorge

Next TV

Top Stories